മുംബൈ: നീലച്ചിത്രക്കേസില്‍ നടി ഗെഹന വസിഷ്ഠിന് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കി സുപ്രീം കോടതി ഉത്തരവ്.മുംബൈ പൊലീസിന്റെ അന്വേഷണത്തോട് സഹകരിക്കണമെന്നും നടിയോട് കോടതി നിര്‍ദേശിച്ചു.ഏപ്രിലില്‍ മുംബൈയിലെ മഡ് ഐലന്‍ഡില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം നീലച്ചിത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗെഹന വസിഷ്ഠ് ഉള്‍പ്പെടെ 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയിരിക്കെയാണ് അതേ കേസിന്റെ തുടച്ചയായി രാജ് കുന്ദ്ര അടക്കമുള്ളവര്‍ അറസ്റ്റിലായത്. തുടര്‍ന്നാണ് ഗെഹന വസിഷ്ഠിനെ ചോദ്യം ചെയ്യാന്‍ പൊലീസ് സമന്‍സ് അയച്ചത്.അറസ്റ്റില്‍ നിന്നു സംരക്ഷണം തേടി അവര്‍ മുംബൈയിലെ കോടതികളെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാതെ വന്നതോടെയാണു സുപ്രീം കോടതിയെ സമീപിച്ചത്. രാജ് കുന്ദ്രയുടെ സംഘത്തിന് നീലച്ചിത്ര വിഡിയോകള്‍ ഗെഹന നിര്‍മ്മിച്ചു നല്‍കിയിരുന്നതായാണു പൊലീസിന്റെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക