മഞ്ചേരി: വിദേശത്തുനിന്ന് എത്തിയ യുവാവിനെ യാത്രാമധ്യേ പിന്തുടര്ന്ന് വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോയി.കാളികാവ് ചോക്കാട് പുലത്ത് വീട്ടില്‍ റാഷിദിനെയാണ് (27) തട്ടിക്കൊണ്ടുപോയത്. മഞ്ചേരി- കോഴിക്കോട് റോഡില്‍ പട്ടര്‍കുളത്ത് ബുധനാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുകയാെണന്ന് പൊലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- രണ്ട് ദിവസം മുമ്ബ് കരിപ്പൂരില്‍ വിമാനമിറങ്ങിയ റാഷിദ് കോഴിക്കോട്ട് താമസിച്ചു വരുകയായിരുന്നു. ബുധനാഴ്ച നാട്ടിലേക്ക് പോകാന്‍ വാഹനവുമായി മഞ്ചേരിയില്‍ എത്താന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഭാര്യപിതാവും സുഹൃത്തുക്കളും കാളികാവില്‍നിന്ന് മഞ്ചേരിയിെലത്തി കാത്തുനിന്നു. ഇതിനിടെ മഞ്ചേരിയില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പട്ടര്‍കുളത്ത് വാഹനം അപകടത്തില്‍പെട്ട വിവരം റാഷിദ് വിളിച്ചറിയിച്ചു. ബന്ധുക്കളെത്തി റാഷിദ് സഞ്ചരിച്ച കാറിലെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റി.ബന്ധുക്കളും തട്ടിക്കൊണ്ടുപോയവരും വാഹനങ്ങള്‍ തമ്മില്‍ തട്ടിയത് സംബന്ധിച്ച് സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് റാഷിദിനെ സംഘം കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകുന്നതിന് മുമ്ബ് സാധനങ്ങള്‍ ബന്ധുക്കളുടെ വാഹനത്തിലേക്ക് കയറ്റിയതിലും അപകടസ്ഥലത്തേക്ക് ബന്ധുക്കളെത്താന്‍ കാത്തിരുന്നതിലും ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. വള്ളുവമ്ബ്രം സ്വദേശിയുടെ കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കാറിലാണ് കോഴിക്കോട്ടുനിന്ന് ഇയാള്‍ കോഴിക്കോട് ടാക്സി സ്റ്റാന്‍ഡില്‍ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഭാര്യപിതാവും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. കോഴിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ പരാതിയില്‍ കേസെടുത്തു. മലപ്പുറം ഡിവൈ.എസ്.പി പ്രദീപ്, സി.ഐ സി. അലവി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക