മലപ്പുറം: 17വയസ്സുകാരിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 24കാരന്‍ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത എരവിമംഗലം കുറ്റിക്കാട്ടുപറമ്പിൽ രതീഷ്(24)നെയാണ് പെരിന്തല്‍മണ്ണ പൊലീസ് പട്ടാമ്പി റോഡില്‍ നിന്നും അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ പ്രതി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ വീട്ടിലെത്തിച്ച്‌ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് പരാതി. പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നുള്ള വിവരത്തെ തുടര്‍ന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. രണ്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് പ്രകാരം സംരക്ഷണ കേന്ദ്രത്തിലാക്കു മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക