ഉത്തര്‍പ്രദേശ്: ഒരു രാത്രി നേരം പുലര്‍ന്നപ്പോള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടിലേക്ക് വന്ന് വീണത് കോടികള്‍. ഒന്നും രണ്ടുമല്ല, 905 കോടി രൂപ! ബിഹാറിലെ കട്ടിഹാര്‍ ജില്ലയിലാണ് അമ്ബരപ്പിക്കുന്ന സംഭവം നടന്നത്. ബിഹാറില്‍ തന്നെ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടില്‍ 1.61 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത്.

ഉത്തര്‍പ്രദേശിലെ രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലാണ് 900 കോടിയിലേറെ രൂപ എത്തിയത്. ഗുരുചരണ്‍ വിശ്വാസ് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഒരു ദിവസത്തേക്ക് അപ്രതീക്ഷിതമായി ‌ കോടീശ്വരനായി മാറിയ ഒരാള്‍. ഉത്തര്‍ബിഹാറിലെ ഗ്രാമീണ ബാങ്കിലായിരുന്നു വിദ്യാര്‍ത്ഥിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 905 കോടി രൂപ കണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ വൈറലാകുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍ യൂണിഫോമും പഠനസാധനങ്ങളും വാങ്ങിക്കാനായാണ് വിദ്യാര്‍ത്ഥി രക്ഷിതാക്കള്‍ക്കൊപ്പം ആധാര്‍കാര്‍ഡുമായി ബാങ്കില്‍ എത്തിയത്. അക്കൗണ്ടില്‍ എത്ര രൂപയുണ്ടെന്ന് അറിയാനായി പരിശോധിച്ചപ്പോള്‍ വന്ന സംഖ്യ കണ്ട് കുട്ടിയുടെ കണ്ണ് തള്ളി. 905 കോടി രൂപ തന്റെ അക്കൗണ്ടില്‍ കണ്ടതിനെ കുറിച്ച്‌ ആറാംക്ലാസുകാരനായ ഗുരുചരണ്‍ പറയുന്നു.അസിത് കുമാര്‍ എന്നാണ് കോടികള്‍ അക്കൗണ്ടില്‍ കാണപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേര്.

ബാലന്‍സ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ കാണുന്നത് അക്കൗണ്ടില്‍ 65 കോടി ബാലന്‍സ് എന്നാണ്. എന്താണ് ചെയ്യേണ്ടതെന്നോ ഇതെങ്ങനെ സംഭവിച്ചെന്നോ മനസ്സിലായില്ല. ഉടനെ തന്നെ അമ്മയോട് വിവരം പറഞ്ഞുവെന്ന് അസിത് കുമാര്‍ പറയുന്നു.അതേസമയം, കുട്ടികളുടെ കോടീശ്വര യോഗത്തിന് അധികം ആയുസ്സുമുണ്ടായില്ല. വിവരം അറിഞ്ഞ ഉടനെ തന്നെ വിശദീകരണവുമായി കട്ടിഹാര്‍ ഡിഎം ഉദയന്‍ മിശ്ര വിശദീകരണം നല്‍കി. സോഫ്റ്റുവെയറിലുണ്ടായ പാകപ്പിഴയാണ് വിദ്യാര്‍ത്ഥികളുടെ ബാങ്ക് ബാലന്‍സിലുണ്ടായ മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക