കോഴിക്കോട്: ഇനി ലീഗില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് പുറത്താക്കിയ ഹരിത സംസ്ഥാന സെക്രട്ടറി മിന ജലീല്‍

അടഞ്ഞ അധ്യായമെന്നാണ് ഈ വിഷയത്തെ കുറിച്ച്‌ ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പിഎംഎ സലാം വ്യക്തമാക്കിയത്. ലീഗിലും പോഷക സംഘടനകളിലും കൂടുതല്‍ വനിതകള്‍ വന്നാല്‍ മാത്രമേ സ്ത്രീവിരുദ്ധത സമീപനം ഒഴിവാക്കാനാകൂ എന്നും മിനാ ജലീല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടിയില്‍ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ല. ലീഗ് പൂര്‍ണമായും കയ്യൊഴിഞ്ഞു. അടഞ്ഞ അധ്യായമെന്ന് പിഎംഎ സലാം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രതീക്ഷയില്ല. എം എസ് എഫ് പക്വതയാര്‍ജിക്കേണ്ടതുണ്ട്. ലീഗിലും എം എസ് എഫ് യൂത്ത് ലീഗ് അടക്കമുള്ള മറ്റ് ഘടകളിലും കൂടുതല്‍ വനിതകള്‍ വരണം. ഇത് മാത്രമാണ് പ്രതിവിധി.

പാര്‍ട്ടിക്ക് വീഴ്ച പറ്റി എന്ന് പറഞ്ഞ് എം എസ് എഫിലടക്കം നിരവധി പേര്‍ ഒപ്പം നില്‍കുന്നു. കൂടുതല്‍ എം എസ് എഫ് കാര്‍ രാജി വെച്ചേക്കും. നേതാക്കള്‍ക്ക് നിലനില്‍പാണ് പ്രധാനം. ഹരിതക്കൊപ്പമാണെന്ന് സ്വകാര്യമായി നിരവധി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് പുറത്ത് പറയാന്‍ മടിയാണെന്നും മിന ജലീല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക