തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. കോവിഡ് അവലോകനയോഗം ഇന്ന് ചേരും.

അവലോകന യോഗശേഷം തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ ചേരാനിരുന്ന അവലോകനയോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകള്‍ അവലോകന യോഗത്തില്‍ പരിഗണിക്കും.

ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കുന്നതാണ് പരിഗണയിലുള്ളത്. ബാറുകള്‍ തുറക്കുന്ന കാര്യത്തിലും അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

മ്യൂസിയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ചകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബയോ മെട്രിക് പഞ്ചിംഗ് ഉണ്ടാവില്ല.

സംസ്ഥാന മന്ത്രിസഭായോഗവും ഇന്ന് ചേരും. കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഭക്ഷ്യ കിറ്റ് നല്‍കുന്നത് തുടരണോ എന്നതിലും തീരുമാനമെടുത്തേക്കും. നൂറുദിന കര്‍മ്മ പരിപാടികളുടെ പുരോ​ഗതിയും മന്ത്രിസഭായോ​ഗം വിലയിരുത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക