ഫാത്തിമ തഹ്‍ലിയയെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയ മുസ്‍ലിം ലീഗ് നടപടിയില്‍ വിമര്‍ശനവുമായി ഹരിത മുന്‍ സംസ്ഥാന നേതാവ്.

തഹ്‍ലിയയ്‌ക്കെതിരെയുള്ളത് പ്രതികാര നടപടിയാണെന്നു സംശയിക്കുന്നതായി ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെയുള്ള നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് പ്രതികാര നടപടിയാണോയെന്ന് സംശയിക്കുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്നാണ് പാര്‍ട്ടി പറയുന്നത്. അതെന്താണെന്ന് വ്യക്തമാക്കണം. ഞങ്ങള്‍ക്കൊപ്പം നിന്നുവെന്നത് ഇത്ര വലിയ കുറ്റമാണോ?-നജ്മ ചോദിച്ചു.

എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട ഹരിത സംസ്ഥാന സമിതിയിലെ ജനറല്‍ സെക്രട്ടറിയാണ് നജ്മ. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക