തിരുവനന്തപുരം : സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ 92 സ്കൂള്‍ കെട്ടിടം, 48 ഹയര്‍സെക്കന്‍ഡറി ലാബ്, മൂന്ന് ഹയര്‍സെക്കന്‍ഡറി ലൈബ്രറി എന്നിവ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.

ഒപ്പം 107 പുതിയ കെട്ടിടത്തിന് കല്ലിടും. 362 കോടിയുടെ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പകല്‍ 3.30ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയാകും. 250 കേന്ദ്രത്തിലാണ് ഉദ്ഘാടന ചടങ്ങ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എംഎല്‍എമാരും അതത് ഇടങ്ങളില്‍ ഉദ്ഘാടനത്തിന്റെ ഭാഗമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക