കായംകുളം: ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പുരുഷ സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമായി.

തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്‍റെ ഭാര്യ സവിത (24) മരിച്ച സംഭവത്തില്‍ മണപ്പള്ളി സ്വദേശി പ്രവീണാണ് (25) ഒളിവില്‍ പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയിലായിരുന്നു സംഭവം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.

അതേസമയം, സവിത കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടക്കുമ്ബോള്‍ പ്രവീണ്‍ സ്ഥലത്തുണ്ടായിരുന്നതായി സതീഷിന്‍റെ മാതാവും പരിസരവാസികളുമാണ് മൊഴി നല്‍കിയത്. മരണം നടന്നതായി വ്യക്തമായതോടെയാണ് ഇയാള്‍ സംഭവ സ്ഥലത്തുനിന്നും മുങ്ങിയത്.

ഫോണിലൂടെ ആത്മഹത്യ ഭീഷണി മുഴക്കിയാണ് പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതത്രെ. തുടര്‍ന്ന് കിടപ്പുമുറിയില്‍ ഒപ്പമുണ്ടായിരുന്ന സതീശിന്‍റെ സഹോദരി പുത്രിയെയും കൂട്ടി പുറത്തിറങ്ങി പ്രവീണുമായി സംസാരിച്ചു. ഇതിനിടെയുണ്ടായ പ്രകോപനമാണ് മുറിയില്‍ കയറി കതകടച്ച്‌ ആത്മഹത്യക്ക് കാരണമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പ്രവീണിനെ കിട്ടിയാല്‍ മാത്രമെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാനാകൂവെന്ന് സി.ഐ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു. മണപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്. ബന്ധം സംബന്ധിച്ച്‌ തര്‍ക്കം ഉടലെടുത്തതോടെ സ്ഥാപനത്തില്‍നിന്നും ഒഴിവാക്കുകയായിരുന്നു.

അതേസമയം, മകളുടെ മരണം സംബന്ധിച്ച്‌ പുറത്തുവരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സവിതയുടെ മാതാപിതാക്കളായ കരീലകുളങ്ങര ആലഞ്ചേരിയില്‍ സജുവും ഉഷയും പറഞ്ഞു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പനി ബാധിതയായിരുന്ന മകള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും അവര്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക