കൊ​​ച്ചി: അ​​മി​​ത​​വേ​​ഗം ഉ​​ള്‍​​പ്പെ​​ടെ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​​ഷ​​ത്തി​​നി​​ടെ കേ​​ര​​ള​​ത്തി​​ല്‍ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത് 51,198 പേ​​രു​​ടെ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ്.ഇ​​വ​​രി​​ല്‍ 259 പേ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രാ​​ണ്. 2016 മേ​​യ് മു​​ത​​ല്‍ 2021 ഏ​​പ്രി​​ല്‍ വ​​രെ​​യു​​ള്ള ഗ​​താ​​ഗ​​ത വ​​കു​​പ്പിെ​ന്‍​റ ക​​ണ​​ക്ക് അ​​നു​​സ​​രി​​ച്ചാ​​ണ് ഇ​​ത്. അ​​മി​​ത​​വേ​​ഗം, അ​​ശ്ര​​ദ്ധ​​മാ​​യ ഡ്രൈ​​വി​​ങ്, മ​​ദ്യ​​പി​​ച്ചു​​ള്ള ഡ്രൈ​​വി​​ങ് എ​​ന്നി​​വ​​ക്കാ​​ണ് കൂ​​ടു​​ത​​ല്‍ പേ​​രു​​ടെ​​യും ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ല്‍ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, സി​​ഗ്​​​ന​​ല്‍ തെ​​റ്റി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, അ​​മി​​ത ഭാ​​രം ക​​യ​​റ്റി ച​​ര​​ക്കു​​വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ച്ച്‌ വാ​​ഹ​​നം ഓ​​ടി​​ച്ച​​വ​​ര്‍, ച​​ര​​ക്കു​​വാ​​ഹ​​ന​​ത്തി​​ല്‍ ആ​​ളു​​ക​​ളെ ക​​യ​​റ്റി​​യ​​വ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രും ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ് ന​​ഷ്​​​ട​​മാ​​യ​​വ​​രി​​ല്‍ ഉ​​ള്‍​​പ്പെ​​ടു​​ന്നു.2016ല്‍ 11,853 ​​പേ​​രു​​ടെ ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​പ്പോ​​ള്‍ 60 പേ​​ര്‍ കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രാ​​യി​​രു​​ന്നു. 2017ല്‍ 13,827 ​​പേ​​ര്‍, 2018ല്‍ 14,863, 2019​​ല്‍ 8775 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​വ​​ര്‍. ലോ​​ക്ഡൗ​​ണും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും കാ​​ര​​ണം വാ​​ഹ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണം നി​​ര​​ത്തി​​ല്‍ കു​​റ​​വാ​​യി​​രു​​ന്ന 2020ല്‍ 883 ​​പേ​​ര്‍​​ക്കും നി​​യ​​മ​​ന​​ട​​പ​​ടി​​യി​​ലൂ​​ടെ ലൈ​​സ​​ന്‍​​സ് പോ​​യി. 2021ല്‍ ​​നാ​​ല് മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ത​​ന്നെ 997 പേ​​ര്‍​​ക്കും ഇ​​തേ ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​ന്നു. 2017ല്‍ 70 ​​പേ​​ര്‍​​ക്കും തു​​ട​​ര്‍​​ന്നു​​ള്ള വ​​ര്‍​​ഷ​​ങ്ങ​​ളി​​ല്‍ 75, 50 എ​​ന്നി​​ങ്ങ​​നെ​​യും കെ.​​എ​​സ്.​​ആ​​ര്‍.​​ടി.​​സി ഡ്രൈ​​വ​​ര്‍​​മാ​​രു​​ടെ ലൈ​​സ​​ന്‍​​സ് റ​​ദ്ദാ​​യ​​പ്പോ​​ള്‍ 2020ല്‍ ​​ആ​​ര്‍​​ക്കും ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ല്ല.ഇ​​ത്ത​​വ​​ണ നാ​​ല് മാ​​സ​​ത്തി​​നി​​ടെ നാ​​ലു​​പേ​​രു​​ടെ ലൈ​​സ​​ന്‍​​സാ​​ണ് റ​​ദ്ദാ​​ക്കി​​യ​​ത്. ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്ന് മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. അ​​പ​​ക​​ട​​ങ്ങ​​ള്‍ വ​​ര്‍​​ധി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ട​​പെ​​ട​​ല്‍. 2016 മു​​ത​​ല്‍ 2021 ജൂ​​ലൈ വ​​രെ കേ​​ര​​ള​​ത്തി​​ലെ നി​​ര​​ത്തു​​ക​​ളി​​ല്‍ 2,05,512 അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി 22,076 പേ​​ര്‍​​ക്കാ​​ണ് ജീ​​വ​​ന്‍ ന​​ഷ്​​​ട​​മാ​​കു​​ക​​യും 2,29,229 പേ​​ര്‍​​ക്ക് പ​​രി​​ക്കേ​​ല്‍​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക