തൊടുപുഴ: ചാനല്‍പരിപാടിയില്‍ പങ്കെടുത്തിന് ലഭിച്ച പ്രതിഫല ഉപയോഗിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി മുന്‍ മന്ത്രി എംഎം മണി.

കഴിഞ്ഞ ദിവസമാണ് സംഭവം. ഓണത്തോട് അനുബന്ധിച്ച്‌ നടന്ന ടെലിവിഷന്‍ പരിപാടിയില്‍ മണിയാശാന്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പരിപാടി സോഷ്യല്‍ മീഡയില്‍ വന്‍ തരംഗമായി മാറി. മിമിക്രി താരങ്ങളോടൊപ്പം സ്വതസിദ്ധമായ ശൈലിയിലുള്ള മണിയാശാന്റെ തമാശകള്‍ നിരവധിപ്പേരാണ് കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിപാടിയില്‍ പങ്കെടുത്തതിന് മണിയാശാന് പ്രതിഫലവും ലഭിച്ചു. തിരിച്ച്‌ നാട്ടിലെത്തിയപ്പോള്‍ കോമ്ബയാര്‍ സെന്റ് തോമസ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബിജു ജോര്‍ജ്ജ് ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ മണ്ഡലത്തിലെ മൂന്ന് കുട്ടികളുടെ ഓണ്‍ ലൈന്‍ പഠനം മുടങ്ങിയ സംഭവം അദ്ദേഹത്തെ അറിയിച്ചു. പ്രതിഫലമായി ലഭിച്ച പണമുപയോഗിച്ച്‌ അദ്ദേഹം കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക