കേരള വനിതാ കമ്മീഷന്റെ 2020-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വീഡിയോഗ്രഫി വിഭാഗത്തില്‍ മീഡിയവണ്‍ ക്യാമറാമാന്‍ മനേഷ് പെരുമണ്ണ അര്‍ഹനായി.

നൃത്തംകൊണ്ട് ജീവിതം തിരിച്ചുപിടിച്ച പ്രിയ വിജേഷിന്‍റെ ആത്മവിശ്വാസം ക്യാമറയില്‍ പകര്‍ത്തിയതിനാണ് മനേഷ് പെരുമണ്ണയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം അച്ചടിമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ സബ് എഡിറ്റര്‍ ശ്രീകല എം.എസ് തയാറാക്കിയ അളിയന്‍ സുഹ്റ ആള് പൊളിയാണ് തെരഞ്ഞെടുത്തു. മികച്ച റിപ്പോര്‍ട്ട്/ഫീച്ചര്‍ മലയാളം ദൃശ്യമാധ്യമം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് സബ് എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ റിയ ബേബിക്കാണ് പുരസ്‌കാരം.

മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ കേരളകൗമുദി കൊച്ചി ചീഫ് ഫോട്ടോഗ്രഫര്‍ എന്‍.ആര്‍.സുധര്‍മദാസ്, ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്ന് മതിയായ എണ്ണം എന്‍ട്രികള്‍ ലഭിക്കാത്തതിനാല്‍ പുരസ്‌കാരം നല്‍കിയിട്ടില്ല. കമ്മീഷന്‍ അംഗങ്ങളും, പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സരിത വര്‍മ എന്നിവരുമടങ്ങിയ പാനലാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കു പുറമേ പ്രശസ്ത ഫോട്ടോഗ്രഫര്‍ ബി. ജയചന്ദ്രന്‍, ഐപിആര്‍ഡി ചീഫ് ഫോട്ടോഗ്രഫര്‍ വി.വിനോദ് എന്നിവരും ഉള്‍പ്പെട്ട പാനലാണ് വിധി നിര്‍ണയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക