ഇടുക്കി: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ കേസില്‍ പ്രതി അസ്റ്റില്‍. ഇടുക്കി പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് (23) അറസ്റ്റിലായത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലംപ്രയോഗിച്ച്‌ മുടി മുറിക്കുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടി പീരുമേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവിലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്‍വാസിയായ പെണ്‍കുട്ടിയോട് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി എത്തുകയും തുടര്‍ന്ന് പിടിവലിയിലേക്ക് നീങ്ങുകയുമായിരുന്നു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തെത്തിയ ആളോട് കത്രികയെടുത്ത് പെണ്‍കുട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കത്രിക പിടിച്ചു വാങ്ങിയ ശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു. പീരുമേട് സിഐ എ രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രിതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക