തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമർശത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടി കെ പി സി സി. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതൃത്വം നടത്തിയ കൂടിക്കാഴ്‍ചയ്‍ക്ക് പിന്നാലെയാണ് നടപടി.

ഡി.സി.സി. പ്രസിഡന്റ്‌ നിയമനത്തിൽ കൂടിയാലോചനകൾ നടന്നില്ല എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചത്. എന്നാൽ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ട് നേതാക്കൾക്കെതിരെ ഈ തരത്തിൽ പ്രതികരിച്ചതിൽ കെ.സുധാകരടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഉണ്ണിത്താന്റെ വിശദീകരണം പലപ്പോഴും മുന്നറിയിപ്പുകൾക്ക് വഴിമാറി. ഉമ്മൻ ചാണ്ടിയുടെ മനസ്സ് വേദനിപ്പിക്കുന്ന യാതൊരു പ്രവർത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് പറയുമ്പോഴും, നേതൃമാറ്റം ഉണ്ടായെന്നും പുതിയ ആളുകൾക്ക് പ്രവർത്തിക്കാൻ അവസരവും സമയവും കൊടുക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പരിഭവങ്ങള്‍ പരിഹരിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചയില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക