ശ്രീ​​ന​​ഗ​​ര്‍: ജമ്മു ക​​ശ്​​​മീ​​രി​​ലെ വി​​ഘ​​ട​​ന​​വാ​​ദി നേ​​താ​​വ്​ സ​​യ്യി​​ദ്​ അ​​ലി ഷാ ​​ഗീ​​ലാ​​നി​​യു​​ടെ മ​​ര​​ണ​​ത്തെ തു​​ട​​ര്‍​​ന്ന്​ ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​ല്‍ ​പ​ല​തും വെ​ള്ളി​യാ​ഴ്​​ച രാ​ത്രി പി​ന്‍​വ​ലി​ച്ചു.

ക​​ശ്​​​മീ​​രി​​ല്‍ വിചേദി​​ച്ച ഫി​ക്​​സ​ഡ്​ ലൈ​ന്‍ ഇ​​ന്‍​​റ​​ര്‍​​നെ​​റ്റും മൊ​​ബൈ​​ല്‍ ഫോ​​ണ്‍ സ​​ര്‍​​വി​​സും പു​​നഃ​​സ്​​​ഥാ​​പി​​ച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ,ബി.​​എ​​സ്.​​എ​​ന്‍.​​എ​​ല്ലിന്റെ പോ​​സ്​​​റ്റ്​ പെ​​യ്​​​ഡ്​ ക​​ണ​​ക്ഷ​​നു​​ക​​ള്‍​ നേ​ര​ത്തെ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. താ​​ഴ്​​​വ​​ര​ സ​മാ​ധാ​ന നി​ല കൈ​വ​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ പൊ​​ലീ​​സ്​ ചൂണ്ടിക്കാട്ടി . മൊ​ബൈ​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ഞാ​യ​റാ​ഴ്​​ച പു​ന​സ്​​ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ബു​​ധ​​നാ​​ഴ്​​​ച മരണപ്പെട്ട ഗീ​​ലാ​​നി​​യു​​ടെ മൃ​​ത​​ശ​​രീ​​രം ഭാ​​ര്യ​​യെ​​യും മ​​ക്ക​​ളെ​​യും ത​​ള്ളി​​മാ​​റ്റി ബ​​ലം പ്ര​​യോ​​ഗി​​ച്ച്‌​ പൊ​​ലീ​​സ്​ സം​​സ്​​​ക​​രി​​ച്ച​​താ​​യി പ​​രാ​​തി വ്യാപകമായിരുന്നു . ബ​​ന്ധു​​ക്ക​​ള്‍​​ക്കും അ​​നു​​യാ​​യി​​ക​​ള്‍​​ക്കും അ​​ന്ത്യോ​​പ​​ചാ​​ര​​മ​​ര്‍​​പ്പി​​ക്കാ​​ന്‍ അ​​വ​​സ​​രം പോ​​ലും ന​​ല്‍​​കാ​​തെ ദ്രുതഗതിയിലായിരുന്നു പൊ​​ലീ​​സ്​ നീ​​ക്കം. എ​​ന്നാ​​ല്‍, അ​​ടി​​സ്​​​ഥാ​​ന​​മി​​ല്ലാ​​ത്ത വാ​​ര്‍​​ത്ത​​യാ​​ണെ​​ന്നാ​​യി​​രു​​ന്നു ഐ .​​ജി വി​​ജ​​യ്​ കു​​മാ​​ര്‍ വ്യക്തമാക്കിയത് . വെ​​ള്ളി​​യാ​​ഴ്​​​ച പ്രാ​​ര്‍​​ഥ​​ന​​ക്ക്​ ജ​​ന​​ങ്ങ​​ള്‍ സം​​ഘ​​ടി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍​ സ​​ഞ്ചാ​​ര​​ത്തി​​നും സം​​ഘം ചേ​​രു​​ന്ന​​തി​​നും നി​​യ​​ന്ത്ര​​ണ​​ങ്ങളേര്‍പ്പെടുത്തിയിരുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക