സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസര്‍ഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,874 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1251 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3505, എറണാകുളം 3368, കോഴിക്കോട് 3282, കൊല്ലം 2950, മലപ്പുറം 2683, പാലക്കാട് 1708, ആലപ്പുഴ 2055, തിരുവനന്തപുരം 1742, കോട്ടയം 1730, കണ്ണൂര്‍ 1401, പത്തനംതിട്ട 1058, വയനാട് 982, ഇടുക്കി 942, കാസര്‍ഗോഡ് 468 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 24, കണ്ണൂര്‍ 19, തൃശൂര്‍ 17, വയനാട് 15, പത്തനംതിട്ട 10, എറണാകുളം 8, കൊല്ലം 6, കോഴിക്കോട് 5, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 4 വീതം, ആലപ്പുഴ 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 22,938 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1619, കൊല്ലം 3109, പത്തനംതിട്ട 442, ആലപ്പുഴ 912, കോട്ടയം 2834, ഇടുക്കി 601, എറണാകുളം 2321, തൃശൂര്‍ 2803, പാലക്കാട് 2758, മലപ്പുറം 1493, കോഴിക്കോട് 1635, വയനാട് 256, കണ്ണൂര്‍ 1707, കാസര്‍ഗോഡ് 448 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,46,437 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 38,83,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക