തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം ഉണ്ടെന്നും എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോ‌ര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ ആറു ജില്ലകളില്‍ കൊവിഷീല്‍ഡിന്റെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നെന്നും കൊവാക്സിന്‍ എടുക്കാന്‍ ആരും താത്പര്യം കാണിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഷില്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് തീര്‍ന്നത്. സംസ്ഥാനത്ത് മൊത്തം 1.4 ലക്ഷം ഡോസ് കൊവിഷീല്‍ഡ് മാത്രമാണ് ഇനി ബാക്കിയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം എല്ലാ ജില്ലകളിലും കൊവാക്സിന്‍ ലഭ്യമാണെങ്കിലും അതിന്റെ സ്റ്റോക്കും പരിമിതമാണ്. കൊവാക്‌സിന്‍ എടുക്കാന്‍ പലരും ആശങ്ക കാണിക്കുന്നുണ്ടെന്നും ഇത് അനാവശ്യമായ ആശങ്കയാണെന്നും കൊവാക്‌സിനും കൊവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക