മ​ണ്ണാ​ര്‍ക്കാ​ട്: മു​ള​കു​പൊ​ടി മു​ഖ​ത്തേ​ക്കെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍ണ താ​ലി​മാ​ല ക​വ​ര്‍ന്ന​താ​യി പ​രാ​തി.

മ​ണ്ണാ​ര്‍ക്കാ​ട് പെ​രി​മ്ബ​ടാ​രി ചെ​ന്തി​പ്പാ​ടം ക​ല്ലി​ങ്ങ​ല്‍ വീ​ട്ടി​ല്‍ ലി​ഷ​യാ​ണ്​ (50) ക​വ​ര്‍ച്ച​ക്കി​ര​യാ​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്ബ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ മോ​ഷ്​​ടാ​വ് പേ​ര് വി​ളി​ക്കു​ക​യും അ​യ​ല്‍ വീ​ട്ടു​കാ​രാ​യി​രി​ക്കു​മെ​ന്ന് ധ​രി​ച്ച്‌ വാ​തി​ല്‍ തു​റ​ന്ന ലി​ഷ​യു​ടെ മു​ഖ​ത്തേ​ക്ക് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ര​ണ്ട് പ​വ​ന്‍ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച്‌ ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

ലി​ഷ​യു​ടെ ബ​ഹ​ളം കേ​ട്ട് അ​യ​ല്‍ക്കാ​ര്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ട്ടി​ലെ വൈ​ദ്യു​തി ഫ്യൂ​സ് ഊ​രി​യ നി​ല​യി​ലാ​യി​രു​ന്നു.പൊ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക