കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുന്‍ മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീല്‍ ആരോപിച്ചിരുന്നു.

താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകളുമായിട്ടാണ് ജലീല്‍ ഇഡി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫീസിലെത്തിയതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ എത്തിയത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരത്തെ ജലീല്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക