മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ മദ്യത്തി​നും ഇറച്ചിക്കും സമ്ബൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു​.

ലക്​നോവില്‍ കൃഷ്​ണോത്സവത്തിനിടെയാണ്​ പ്രഖ്യാപനം. ഈ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ പാല്‍ക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്ബര്യം വീണ്ടെടുക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷ്​ണനെ ഉപാസിച്ചാല്‍ കോവിഡ്​ വ്യാപനം കുറയുമെന്ന്​ അവകാശപ്പെട്ട യോഗി വൈറസ്​ ഇല്ലാതാക്കാന്‍ പ്രാര്‍ഥിച്ചു. കൃഷ്​ണന്‍റെ ജന്മസ്​ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന്​ യോഗി പറഞ്ഞു. ‘ഇതിനായി ഫണ്ടിന്‍റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാ​ങ്കേതിക വിദ്യയെ സാംസ്​കാരിക ആധ്യാത്മിക പാരമ്ബര്യവുമായി കൂട്ടിച്ചേര്‍ത്ത്​ മേഖലയുടെ വികസനം ഉറപ്പാക്കാനാണ്​ ലക്ഷ്യമിടുന്നത്​.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്​ പുതിയ ദിശ നല്‍കിയിരിക്കുകയാണ്​. ഏറെ കാലമായി അവഗണിക്കപ്പെട്ട വിശ്വാസ സ്ഥലങ്ങള്‍ ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ടെന്നും യോഗി പറഞ്ഞു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേന്‍ ചൗധരി, ശ്രീകാന്ത് ശര്‍മ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക