തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപരമല്ലെന്ന് ഭാരത് ബയോടെക് കമ്പനി. വാക്‌സിൻ നിർമാണചെലവിന്റെ ഒരു വിഹിതം നികത്താൻ സ്വകാര്യ വിപണികളിൽ വില കൂട്ടേണ്ടിവരുമെന്നും ഭാരത് ബയോടെക് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവാക്‌സിൻ ഡോസ് ഒന്നിന് 150 രൂപ നിരക്കിലാണ് കമ്പനി കേന്ദ്രസർക്കാരിന് നൽകുന്നത്. എന്നാൽ മത്സരാടിസ്ഥാനത്തിൽ ഈ നിരക്ക് പ്രായോഗികമല്ലെന്നാണ് നിർമാതാക്കളുടെ വിശദീകരണം. രാജ്യത്തെ സ്വകാര്യ മേഖലയിലുള്ള വാക്‌സിൻ നിർമാണ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കൊവാക്‌സിന് ഉയർന്ന വില ഈടാക്കുന്നത് ന്യായമാണ്. സംഭരണ, വിതരണ ചെലവുകൾ അടക്കമുള്ള കാരണങ്ങളാണ് ഇതിന് കാരണമെന്ന് കമ്പനി വാദിക്കുന്നു. കൊവാക്‌സിന്റെ ഉയർന്ന ഉത്പാദനത്തിനും ക്ലിനിക്കൽ ട്രയൽ എന്നിവയ്ക്കായി കമ്പനിയുടെ സ്വന്തം വിഭവങ്ങളിൽ നിന്ന് 500 കോടിയോളം നിക്ഷേപിക്കേണ്ടിവരുമെന്നും വാക്‌സിൻ നിർമാതാക്കൾ പറയുന്നു.

വാക്‌സിൻ വില നിർണയിക്കേണ്ട ഘടകങ്ങളെ വിലയിരുത്തിയാണ് കമ്പനിയുടെ വിശദീകരണം. ചരക്കുകളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില, പാഴാകുന്ന ഉത്പന്നങ്ങൾ, അമിത വില, ഉത്പാദന സൗകര്യങ്ങൾ, വിതരണചെലവ്, സംഭരണ അളവ് തുടങ്ങിയവയാണ് വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക