മയാമി: അമേരിക്കയില്‍ ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. തെക്കന്‍ അമേരിക്കയിലെ ലൂയിസിയാന, ഗ്രാന്‍ഡ് ഐലന്റ്, ന്യൂ ഓര്‍ലീന്‍സ് എന്നിവിടങ്ങളില്‍്

ആയിരക്കണക്കിനാളുകളെയാണ് എല്ലാം ഉപേക്ഷിച്ച്‌ പാലായനം ചെയ്യുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന ഈ സംസ്ഥാനങ്ങള്‍ ഇരുട്ടിലായി. ലൂയിസിയാന തീരത്തെത്തുന്ന ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എന്‍.എച്ച്‌.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റില്‍ സമുദ്രനിരപ്പുയര്‍ന്നു. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ ഓര്‍ ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര്‍ മരിക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഐഡ അതിലും ഭീകരമാണെന്നാണ് സര്‍ ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

1850-കള്‍ ക്ക് ശേഷം ലൂയിസിയാനയില്‍ വീശിയടിച്ച ഏറ്റവും ശക്തിയാര്‍ ജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് ലൂയിസിയാന ഗവര്‍ ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ ഡ്‌വ്യക്തമാക്കിയിരുന്നു.

ഐഡ വളരെ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും എല്ലാവിധ സഹായം നല്‍കാന്‍ സര്‍ ക്കാര്‍ തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

നാശനഷ്ടം വിതച്ച്‌ കാറ്റ് വീശുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക