തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കൊവിഡ് വ്യാപനത്തില്‍ കേരളത്തിലേത് ഗുരുതര സാഹചര്യമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കേരളം ഐ.സി.യുവിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ‘സംസ്ഥാനത്തേത് ഗൗരവമായ സാഹചര്യമാണ്. എല്ലാവരും ഒന്നിച്ചു നില്‍ക്കണം,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെതിരെ വി.ടി. ബല്‍റാമും കെ.എസ്. ശബരീനാഥനും രംഗത്തെത്തി. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് സാഹചര്യം വിശദീകരിക്കണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി.ജെ.പിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള സംസ്ഥാനമാണ് കേരളം. ബുധനാഴ്ച മാത്രം പുതുതായി 31,445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക