ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ ഒരു കോടി എണ്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. 6.48 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 25,467 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിനാല് ലക്ഷമായി ഉയര്‍ന്നു. മൂന്ന് കോടി പതിനേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 3.19 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക