കണ്ണൂര്‍: പുതുവാച്ചേരിയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി.പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുത്ത ശേഷം ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ റിയാസ്, ഷുക്കൂര്‍ എന്നീ രണ്ടു പേര്‍ക്കെതിരെ മരം മുറിക്കേസില്‍ മരിച്ച യുവാവ് മൊഴി നല്‍കിയിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പൊലീസില്‍ നിന്നുണ്ടായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക