ഇടുക്കി: ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ നിന്നു ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപിരിവ് നടത്തുന്നതയാണ് ആക്ഷേപം. സിഎച്ച്‌ആര്‍ മേഖലയിലെ ഏലം സ്റ്റോറുകള്‍ കേന്ദ്രികരിച്ചാണ് പിരിവ് നടത്തുന്നത്. മേഖലയിലെ ഏലത്തോട്ടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏലം സ്റ്റോറുകളില്‍ നിന്നാണ് വ്യാപക പണപ്പിരിവ് നടത്തുന്നതായി ആരോപണം ഉയരുന്നത്.

കഴിഞ്ഞ ദിവസമാണ് കര്‍ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയതിനെ തുടര്‍ന്ന് പുളിയന്മലയിലെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ഷകര്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏലക്ക ഉണര്‍ങ്ങുന്നതിനായി വര്‍ഷത്തില്‍ 12 മാസവും ഏലം സ്റ്റോറുകളില്‍ വിറക് ആവശ്യമാണ്. ഇതിനായി ഒടിഞ്ഞു വീഴുന്നു മരത്തടികളും വനം വകുപ്പിന്റെ പാസ് ഉപയോഗിച്ച്‌ മുറിക്കുന്ന തടികളുമാണ് കൂടുതലായും ഉപയോഗിക്കുന്നത് .ഇവിടങ്ങളില്‍ വിറക് കൊണ്ടുവരുന്നതിന് പോലും വ്യാപക പണപ്പിരിവ് നടത്തുന്നതായി കര്‍ഷകര്‍ ചൂണ്ടികാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക