കാബൂള്‍: താലിബാനെ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍. ഭീകരവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്നും, യുദ്ധം കാരണം അഭയാര്‍ത്ഥികളായവരെ സഹായിക്കുമെന്നും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മിഷ​ന്‍ പ്ര​സി​ഡന്‍റ് ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ അറിയിച്ചു.

താലിബാന്‍ ഇപ്പോള്‍ നടത്തുന്ന വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും, മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് അവര്‍ക്കുള്ളതെന്നും യൂറോപ്യന്‍ യൂണിയന്‍ വിമ‌ര്‍ശിച്ചു. അഫ്ഗാനിസ്ഥാനിലെ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ ജീവനക്കാരെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകായിരുന്നു ഉര്‍സുലവോണ്‍ ഡെര്‍ലെയന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ അടുത്ത ജി7 ഉച്ചകോടിയില്‍ ഉന്നയിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. അഭയാര്‍ത്ഥി പ്രശ്‌നം നേരിടുന്ന യൂറോപ്യന്‍ അംഗ രാജ്യങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക