ഓയൂര്‍: കരീപ്ര വാക്കനാട് ഭാഗത്തുനിന്ന് ഓണം വില്‍പ്പനയ്ക്കായി വാറ്റ് ചാരായം നിര്‍മ്മിക്കുന്നതിന്​ വേണ്ടിയുള്ള 45 ലിറ്ററോളം വരുന്ന കോട പിടികൂടി. എഴുകോണ്‍ സി.ഐ ടി.എസ്​ ശിവപ്രകാശിന്റെ നേതൃത്വത്തില്‍ ഓണം പ്രമാണിച്ചുള്ള അബ്കാരി റെയ്​ഡിന്റെ ഭാഗമായിട്ടാണ് വാക്കനാട് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

പ്രധാന പ്രതിയായ കരീപ്ര വില്ലേജില്‍ വാക്കനാട്, കല്ലുമ്പുറത്ത് പുത്തന്‍ വീട്ടില്‍ രമണി ( 43 )യെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ്​ ചെയ്തു. രണ്ടാം പ്രതിയായ മാക്രി സുരേന്ദ്രന്‍ എന്നു വിളിക്കുന്ന സൂരേന്ദ്രനു വേണ്ടി തിരച്ചില്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എഴുകോണ്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ , ടി.എസ്. ശിവപ്രകാശ്, എസ്.ഐമാരായ ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ്, സിവില്‍ പാെലീസ് ഓഫീസര്‍മാരായ സുജിത്ത്, ശിവപ്രസാദ്, ശ്രീകുമാര്‍, ബിന്ദു, ജയ, എന്നിവര്‍ നേതൃത്വം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക