കോഴിക്കോട്: പേരാമ്ബ്രയില്‍ വി.എച്ച്‌.പി നടത്തിയ മാര്‍ച്ച്‌ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഹലാല്‍ ബീഫ് വിഷയത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു വി.എച്ച്‌.പി പ്രകടനം. പൊലീസെത്തി ഇരുസംഘങ്ങളെയും പിരിച്ചുവിട്ടു.

ഹലാല്‍ ബീഫ് വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പേരാമ്ബ്ര ടൗണില്‍ ബി.ജെ.പി പ്രകടനം നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചിയില്‍ ഉയര്‍ന്നത്. വലിയ തോതില്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രദേശത്ത് നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
courtsey: Media One

ഇതിനു പിന്നാലെയാണ് ഇന്നു വൈകീട്ട് വി.എച്ച്‌.പിയുടെ നേതൃത്വത്തില്‍ പേരാമ്ബ്ര ടൗണില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വീണ്ടും പ്രകടനം നടന്നത്. പേരാമ്ബ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വൈകീട്ട് അഞ്ചരയോടെയാണ് പ്രകടനം ആരംഭിച്ചത്. ഇതില്‍ പേരാമ്ബ്രയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ വിഷയം ഉന്നയിച്ചതിനു പുറമെ പാണക്കാട് തങ്ങള്‍ക്കെതിരെയും മുദ്രാവാക്യം ഉയര്‍ന്നു. ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പ്രകടനം മാര്‍ക്കറ്റില്‍ എത്തുമ്ബോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച്‌ തടഞ്ഞത്. ഇത്തരം പ്രകോപനപരമായ പ്രകടനങ്ങള്‍ തടയാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ തങ്ങള്‍ നേരിട്ടെത്തി തടയുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പൊലീസെത്തി വി.എച്ച്‌.പി മാര്‍ച്ച്‌ തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമായിട്ടുണ്ട്.

ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്ബ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റില്‍ കയറി ആക്രമണം നടത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

പ്രസൂണ്‍ റിമാന്റിലാണ്. ഹരികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ബി.ജെ.പി പ്രകടനം നടന്നത്. ‘ഹലാലിന്റെ പേരുപറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കൈയും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാര്‍സലയക്കും ആര്‍.എസ്.എസ്’ എന്നു തുടങ്ങുന്ന പ്രകോപന മുദ്രാവാക്യങ്ങളുമായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക