തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരേ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. അതിക്രമം തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.നിലവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുണ്ടാകുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

അതിക്രമങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണ്. ഡോക്ടര്‍മാര്‍ക്കെതിരെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രമം തടയാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും എതിരായ അതിക്രമങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇത്തരത്തിലുള്ള മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക