കൊച്ചി: 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയലിനെയും കമ്ബനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയും എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു. ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ്. സാമ്ബത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലുമാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

കേസില്‍ തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കള്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കും. സംസ്ഥാനത്താകെ 1363 കേസുകള്‍ ആയിരുന്നു പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്.നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി നിക്ഷേപം ആയി പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. കേസില്‍ സിബിഐയുടെ അന്വേഷണവും തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക