കൊച്ചി: കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. തൃശൂര്‍ സ്വദേശി പോളി വടക്കന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. വാക്‌സിന്റെ പേരിലുള്ള വിവേചനം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 2 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസം മുമ്ബ് കോവിഡ് ഭേദമായവര്‍ എന്നിവര്‍ക്കാണ് സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശപ്രകാരം കടകളിലും ഓഫീസുകളിലും പ്രവേശിക്കാന്‍ അനുമതിയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് തുല്യത, സഞ്ചാര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിവ ഉറപ്പു നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

മരുന്നുകളോട് അലര്‍ജിയുള്ള വ്യക്തിയാണ് താനെന്ന് പോളി വടക്കന്‍ ഹര്‍ജിയിലൂടെ കോടതിയെ അറിയിച്ചു. ഇക്കാരണത്താല്‍ വാക്‌സിന്റെ ടെസ്റ്റ് ഡോസ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ ഇത് നിഷേധിച്ചെന്നും വാക്‌സിന്‍ അലര്‍ജിയാണോയെന്ന് അറിയാന്‍ ടെസ്റ്റ് ഡോസ് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക