ആലുവ: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ആലുവ യു.സി കോളജിന് സമീപം 50കാരിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 11.40 ലക്ഷം രൂപ തട്ടിയെടുത്തതായുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആലങ്ങാട് കോട്ടപ്പുറം പത്തായപ്പുരക്കല്‍ വീട്ടില്‍ പി.കെ.എം. അഷറഫിനെതിരെ (70) ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്തു.
പ്രതിയുടെ വീടിനടുത്ത് വാടകക്ക് താമസിക്കുമ്ബോഴാണ് പരിചയപ്പെട്ടത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയാണെന്ന് പറഞ്ഞാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വീടിെന്റ പണയതുകയായി ലഭിച്ച 10 ലക്ഷം രൂപയും കൂടാതെ 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങി. വിവാഹ വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. ഒന്നര മാസത്തിലേറെ വീട്ടില്‍ താമസിക്കുകയും ചെയ്തു.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നടപടി ആരംഭിച്ചശേഷം കാണാതാവുകയായിരുന്നുവെന്നാണ് പരാതി. ആലുവ സി.ഐ പി.എസ്. രാജേഷിെന്റ നേതൃത്വത്തിലാണ് അന്വേഷണം.