തിരുവനന്തപുരം: സംസ്ഥാനത്ത് ടി.പി.ആര് അടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പൊളിച്ചെഴുതുന്നത് കേരളം സന്ദര്‍ശിക്കുന്ന കേന്ദ്ര വിദഗ്ധസമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചശേഷം മാത്രം. വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം പരിഗണിക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിെന്റ നിര്‍ദേശങ്ങളില്‍ പ്രധാനം.
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ തുറക്കണമെന്നും കേന്ദ്രസംഘം നിര്‍ദേശിച്ചിട്ടുണ്ട്.
അതിനാല്‍ രോഗമുണ്ടായാല്‍ തദ്ദേശസ്ഥാപനം മുഴുവന്‍ അടക്കുന്നതിന് പകരം കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദലാണ് സര്‍ക്കാറിെന്റ പരിഗണനയിലുള്ളത്. മറ്റ് സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും േകാവിഡ് പ്രോട്ടോകോള്‍ പാലിച്ച് തുറന്നേക്കും. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായതിനാല്‍ വാരാന്ത്യ ലോക്ഡൗണും ഒഴിവാക്കിയേക്കും.
എന്നാല്‍ വിവാഹം, മരണം, മറ്റ് പൊതുചടങ്ങുകള്‍ എന്നിവക്ക് കടുത്ത നിയന്ത്രണം തുടര്‍ന്നേക്കും. മാനദണ്ഡങ്ങളില്‍ മാറ്റം വരുമ്ബോള്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് കര്‍ശന നിലപാടും സര്‍ക്കാര്‍ സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകള്‍ ഇരട്ടിയാക്കാനും ശ്രമിക്കും. ആരോഗ്യ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തിങ്കളാഴ്ച ചര്‍ച്ച ചെയ്യും.