താമരക്കുളം വയ്യാങ്കരച്ചിറയില്‍ നിന്നും 27 കിലോ തൂക്കം വരുന്ന ഭീമൻ മത്സ്യത്തെ പിടിച്ചു. കാളാഞ്ചി ഇനത്തില്‍ പെട്ടതാണ് മത്സ്യം. വേനല്‍ കടുത്തതോടെ ചിറയില്‍ വെള്ളം കുറവാണ്. ഈ സമയത്ത് നാട്ടുകാർ മീൻ പിടിക്കാറുണ്ട്. താമരക്കുളം സ്വദേശിയായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്.

വർഷങ്ങള്‍ക്ക് മുമ്ബ് ഈ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയില്‍ വളർത്തിയിരുന്നു. അതില്‍ പെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു. വലയില്‍ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച്‌ കരയ്ക്കെത്തിക്കാനായത്. തമിഴ്‌നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില്‍ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ മാത്രമാണ് ഈ ഇനത്തില്‍ പെട്ട മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച്‌ കിലോയ്ക്ക് 300 രൂപ ക്രമത്തില്‍ വില്പന നടത്തുകയും ബാക്കി കറി വെയ്ക്കാൻ കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഭീമൻ മത്സ്യത്തെ കിട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക