ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർ പമ്പയാറ്റിൽ മുങ്ങിമരിച്ചു. രണ്ട് പേരാണ് മുങ്ങിമരിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരണപ്പെട്ടത്. പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ.

വൈകിട്ട് 5.30നായിരുന്നു സംഭവം ഉണ്ടായത്. ചെന്നൈ സ്വദേശികളായ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷമാണ് സംഘം ചെങ്ങന്നൂരിലെത്തിയത്. ഫയർ ഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക