തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പില്‍ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഗസ്റ്റഡ് തസ്തികയിലേക്ക് സ്ഥാനകയറ്റം നേടിയതില്‍ ഉന്നത തല ഗൂഡാലോചന നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്ഥാനക്കയറ്റത്തിനായി മാര്‍ക്ക് ലിസ്റ്റ് തിരുത്തിയ രമാദേവിയുടെതടക്കം കോഴ്‌സിന്റെ വിശദാംശങ്ങള്‍ ഓഫീസിലില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി നിയമസഭയെ മാര്‍ച്ചില്‍ അറിയിച്ചിരുന്നു. പക്ഷെ രേഖകള്‍ നഷ്ടമായതിനെ കുറിച്ച് വകുപ്പിന് അനക്കമില്ലായിരുന്നു.

തിരുത്തിയ രേഖയുടെ പകര്‍പ്പ് 2016ല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ രേഖയിലാണ് രമാദേവിയുടെ പേരിന് നേരെ തൊട്ടടുത്ത വര്‍ഷം 99 ശതമാനം മാര്‍ക്ക് നേടിയ ജെസ്സിയുടെ മാര്‍ക്ക് ചേര്‍ത്ത് വച്ച് രേഖയുണ്ടാക്കിയത്. തട്ടിപ്പ് വിവരം മൂടിവയ്ക്കാനായി പിന്നീട് മാര്‍ക്ക് ലിസ്റ്റും ആക്യുറസി രജിസ്റ്ററും കുടപ്പനക്കുന്നിലെ മൃഗസംരക്ഷ വകുപ്പ് ഓഫീസില്‍ നശിപ്പിച്ചുവെന്നാണ് വിവരം. കുടുപ്പനക്കുന്നിലെ പരിശീലന കേന്ദ്രത്തില്‍ നിന്നും ചിക് സെക്‌സിംഗ് കോഴ്‌സ് പാസാവരുടെ മാര്‍ക്കും പൂര്‍ണവിവരങ്ങളും നിയമസഭയില്‍ ആവശ്യപ്പെട്ട കുറുക്കോളി മൊയ്ദ്ദീന്‍ എംഎല്‍എക്ക് രേഖകളൊന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് മൃഗസംരക്ഷവകുപ്പ് മന്ത്രി മറുപടി നല്‍കിയത്. 2016 ല്‍ വിവരാവകാശ പ്രകാരം രേഖകള്‍ നല്‍കിയ വകുപ്പാണ് നിലപാട് മാറ്റുന്നത്. ഈ രേഖകള്‍ എവിടെ പോയെന്ന് അന്വേഷണം പീന്നീട് അന്വേഷണം ഉണ്ടായില്ല. രേഖകളുടെ കസ്റ്റോഡിയന്‍ കുടപ്പനക്കുന്നിലെ മാനേജുമെന്റ് ട്രെയിനിംഗ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടറാണ്. പരീക്ഷയെഴുതിയവരെ രേഖകള്‍ നശിപ്പിക്കണമെങ്കില്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ അനുമതി വേണം. അങ്ങനെ ഒരു അനുമതി നല്‍കിയിട്ടില്ല. അതായത് മാര്‍ക്ക് തിരുത്തി സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ ഓഫീസിലെ രേഖകള്‍ വരെ പലരും ഇടപെട്ട് മുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ചിക് സെക്‌സെസിംഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെത്താന്‍ ക്ലര്‍ക്കായിരുന്ന എല്‍. മാദേവി മാര്‍ക്ക് ലിസ്റ്റ് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയത് രേഖകള്‍ സഹിതമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവന്നത്. 96 ശതമാനം മാര്‍ക്കുള്ള എല്‍. മാദേവിയുടെ മാര്‍ക്ക് 99 ശതമാനമാക്കിയായിരുന്നു രേഖകളിലെ തിരിമറി. വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാത്രമാണ് ഈ തട്ടിപ്പെന്ന് വ്യക്തമാണ്. ചിക്‌സെകസിംഗ് ഇന്‍സ്ട്രറാകാന്‍ 98 ശതമാനം മാര്‍ക്കോടെയാണ് കോഴ്‌സ് പാസാകേണ്ടത്. 96 ശതമാനം മാര്‍ക്കുള്ള രമാദേവിക്ക് 99 ശതമാനമുണ്ടെന്നും നിയമനം നല്‍കാമെന്നും മൃഗസംരക്ഷവകുപ്പ് ഡയറക്ടേറ്റിലേക്ക് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന്‍ ആരാണ് എന്നാണ് ഉയരുന്ന ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക