ലക്നൗ:  അമിതവേഗതയിലെത്തിയ ട്രക് ഇടിച്ച്‌ റോഡരികില്‍ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാരെ ഞെട്ടിച്ച അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക് പാഞ്ഞുകയറിയാണ് അപകടം നടന്നത്.

ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബിഹാര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ ബസ് ബ്രേക് ഡൗണായതിനെ തുടര്‍ന്ന് ഹൈവേക്ക് സമീപം കിടന്നുറങ്ങുകയായിരുന്നു. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അമിതവേഗതയിലെത്തിയ ട്രക് ഇടിച്ചു. അതിശക്തിയില്‍ മുന്നോട്ടു നീങ്ങിയ ബസ് കയറി 18 പേരും തല്‍ക്ഷണം മരിച്ചു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ സത്യനാരായണ്‍ സാബത്ത് പറഞ്ഞു. എന്‍ ഡി ടി വിയാണ് അപകടം റിപോര്‍ട് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക