കൊച്ചി: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെയാണു സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ശരണ്യയുടെ വിവാഹം കഴിഞ്ഞത്.

കഴിഞ്ഞ ദിവസം എട്ടു മണി വരെ ഭർത്താവ് യദുകൃഷ്ണൻ ശരണ്യയുടെ വീട്ടിൽ ഉണ്ടായിരുന്നു. ഭർത്താവ് പോയ ശേഷമായിരുന്നു ആത്മഹത്യയെന്നാണു സൂചന. പുലർച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക