ഒരു പെണ്‍കുട്ടിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാല്‍ അവര്‍ നിങ്ങളോട് തുറന്നു പറയുമെന്ന് തോന്നുന്നുണ്ടോ? ചിലര്‍ പറയുമായിരിക്കും, എന്നാല്‍ മറ്റ് ചിലര്‍ അത് നിങ്ങളോട് കമ്യൂണിക്കേറ്റ് ചെയ്യാൻ മറ്റ് പല മാര്‍ഗങ്ങളും സ്വീകരിക്കും. പലരും പല കാര്യങ്ങളായിരിക്കും ഇതിന് വേണ്ടി തിരഞ്ഞെടുക്കുക. നിങ്ങളോട് ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമുണ്ടെങ്കില്‍ അവര്‍ അത് നിങ്ങളെ അറിയിക്കാൻ എന്തൊക്കെ സിഗ്നലുകള്‍ നല്‍കുമെന്ന് നോക്കാം. റിലേഷൻഷിപ്പ് എക്സ്‌പേര്‍ട്ട്സ് പങ്കുവച്ച നിരവധി ലേഖനങ്ങൾ ഇതേ കുറിച്ച്‌ പറയുന്ന

സുഹൃത്തുക്കളോട് നിങ്ങളെക്കുറിച്ച്‌ സംസാരിക്കും: ഒരു പെണ്‍കുട്ടിക്ക് നിങ്ങളോട് താല്‍പര്യമുണ്ടെങ്കില്‍, അവര്‍ എപ്പോഴും അവരുടെ സുഹൃത്തുക്കളോട് നിങ്ങളെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടേയിരിക്കും. അതിന് അവര്‍ ഒരിക്കലും ലജ്ജിക്കുകയില്ല. അവര്‍ സുഹൃത്തുക്കളുമായി എത്ര തിരക്കാണെങ്കിലും നിങ്ങള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കും. സുഹൃത്തുക്കളോടൊപ്പമുള്ള എല്ലാ പരിപാടികള്‍ക്കും അവര്‍ നിങ്ങളെ ക്ഷണിക്കും. ഏതെങ്കിലും അവസരത്തില്‍ നിങ്ങളെ കുടുംബാംഗങ്ങള്‍ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചാല്‍ അവര്‍ മടിക്കാതെ അത് ചെയ്തിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെറിയ കാര്യങ്ങള്‍ക്ക് പോലും അഭിനന്ദിക്കും: നിങ്ങളോട് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയാണെങ്കില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങളെ അഭിനന്ദിക്കും. വാട്സാപ്പില്‍ ചാറ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ ചിലപ്പോള്‍ അവരുടെ ഫോട്ടോ നിങ്ങള്‍ക്ക് അയച്ചുതരും. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും നിങ്ങളോട് പറയാൻ അവര്‍ ശ്രദ്ധിക്കും.

അപ്രതീക്ഷിതമായി നിങ്ങളെ കണ്ടാല്‍: ഏതെങ്കിലും അവസരത്തില്‍ നിങ്ങളെ അപ്രതീക്ഷിതമായി കണ്ടാല്‍ അവര്‍ പരിഭ്രാന്തരാകും. ചിലരുടെ കയ്യും കാലും വിറയ്ക്കും. നിങ്ങളോട് സംസാരിക്കാൻ വാക്കുകള്‍ കിട്ടാത്ത അവസ്ഥ വന്നേക്കാം. നിങ്ങളുടെ കണ്ണില്‍ നോക്കാൻ അവര്‍ക്ക് ഭയമായിരിക്കും. പലരും ഈ അവസരത്തില്‍ താഴോട്ട് നോക്കിയായിരിക്കും സംസാരിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക