മികച്ച ഒട്ടേറ കഥാപാത്രങ്ങളുമായി സിനിമാലോകത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്ന അഭിനേത്രിയാണ് കനക. സിദ്ദിഖ് സംവിധാനം ചെയ്ത ‘ഗോഡ്ഫാദറി’ലെ മാലു എന്ന കഥാപാത്രം മുതല്‍ ഏഴര പൊന്നാന, വിയത്നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ പുരാണം, പിൻഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള ഒട്ടുമിക്ക സിനിമകളും കനകയുടെ വേഷങ്ങളും വലിയ ഹിറ്റ് ആയിരുന്നു.

2000-ലാണ് കനക അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുന്നത്. കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു. അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചര്‍ച്ചയായി. കാൻസര്‍ ബാധിച്ച്‌ കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു. സ്വത്തും സമ്ബാദ്യവും അച്ഛൻ തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെയാണ് കനക വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ കനകയുടെ ഏറ്റവും പുതിയ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് നടി കുട്ടി പദ്മിനി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനകയെ അന്വേഷിച്ചു പോയതും പിന്നീട് കണ്ടുമുട്ടിയതിനെക്കുറിച്ചും കുട്ടി പദ്മിനി വിവരിക്കുന്നു:

”ആ പ്രദേശത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്. ദേവിക (കനകയുടെ അമ്മയുടെ പേരാണ് ദേവിക, വര്‍ഷങ്ങള്‍ക്ക് മുൻപ് അവര്‍ അന്തരിച്ചു) എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടും ഗേറ്റുമെല്ലാം അടച്ചിട്ടിരുന്നു. പക്ഷെ, അകത്ത് ലൈറ്റ് കത്തുന്നുണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, കനക എപ്പോള്‍ വരുമെന്നോ പോകുമെന്നോ ഒന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ്. അവരുടെ അമ്മ ദേവിക എന്ത് സ്നേഹമുള്ള സ്ത്രീയായിരുന്നു. മകള്‍ക്ക് ഈ ഗതി വന്നുവല്ലോ, അവളെ സഹായിക്കാൻ ആരുമില്ലല്ലോ എന്നോര്‍ത്ത് വല്ലാതെ വിഷമിച്ചു പോയി.

പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാൻ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക പറഞ്ഞു. നിങ്ങളെ എങ്ങനെ മറക്കുമെന്ന് ചോദിച്ച്‌ അവള്‍ റോഡില്‍വെച്ച്‌ തന്നെ സംസാരിച്ച്‌ തുടങ്ങി. പുറത്ത് ഏതെങ്കിലും ഷോപ്പില്‍ പോയി കോഫി കുടിക്കാൻ പോകാം എന്നു പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു. ഓട്ടോ വിട്ടിട്ട് എന്റെ കാറില്‍ കയറി. കാര്‍ റിപ്പയര്‍ ആണ് ചേച്ചി അതാ ഇപ്പോള്‍ ഓട്ടോയില്‍ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു.

എന്തിനാണ് ആരോടും ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നതെന്ന് ചോദിച്ചു. വിദേശരാജ്യത്തൊക്കെ ടൂര്‍ ഒക്കെ പോയി സന്തോഷമായി ജീവിച്ചൂടെ എന്നൊക്കെ ചോദിച്ചു. ഇപ്പോള്‍ കുറച്ച്‌ ഭാരം കൂടിയിട്ടുണ്ട്. അതെങ്ങിനെ കുറയ്ക്കാം എന്നൊക്കെ ഒരുപാട് സംസാരിച്ചു. കനക നന്നായിട്ട് നൃത്തം ചെയ്യുന്ന ആളാണ്. നിനക്ക് ഡാൻസ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാൻ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു.

കനക ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേര്‍ അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാൻ ഭയമാണ്. അമ്മ പൊത്തിവെച്ച്‌ വളര്‍ത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാൻ പറ്റില്ല, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞു. ഭഗവാൻ കൃഷ്ണൻ അവള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷയുണ്ട്”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക