തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെയ്യാര്‍ ഡാം സ്വദേശി ഷാജിയെയാണ് തട്ടിക്കൊണ്ടു പോയത്.

തിരുവനന്തപുരം മാറന്നല്ലൂരില്‍ വെച്ച് ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നെന്നാണ് വിവരം. വധ ശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാജി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക