ബംഗ്ലാദേശിലെ പ്രമുഖ സിനിമ-സീരിയല്‍ നടി ഹുമൈറ ഹിമു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. 37 വയസായിരുന്നു. അബോധാവസ്ഥയില്‍ ഹുമൈറയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപ് തന്നെ ഹുമൈറ മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിയാവുദ്ദീൻ എന്ന റൂമിയാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് ഹുമൈറയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തില്‍ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുൻപ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് കടന്നു കളഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹുമൈറ ഹിമുവും സിയാവുദ്ദീനും പ്രണയത്തിലായിരുന്നു. ഇയാളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹുമൈറ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക