കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെ ലങ്കന്‍ സര്‍ക്കാര്‍ ശ്രീലങ്കയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്കാണ് ശ്രീലങ്ക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബംഗ്ലാദേശും കിറ്റെക്സിനെ ക്ഷണിച്ചിരുന്നു. തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് നിക്ഷേപ ചര്‍ച്ചകള്‍ നടത്താന്‍ കിറ്റെക്‌സ് ടീം നേരത്തെ ഹൈദരാബാദിലേക്ക് പോയിരുന്നു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം. ജേക്കബ് പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിറ്റെക്‌സിന് കേരളത്തിലെ പോലെ തെലങ്കാനയില്‍ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സാബു പറഞ്ഞിരുന്നു.

എന്നാല്‍ കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണെന്നും ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക