തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തില്‍ വ്യക്തതവരും മുന്‍പേ എടുത്തുചാടി പ്രസ്താവനകള്‍ നടത്തി വെട്ടിലായി സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രസഹമന്ത്രിമാരും. പലസ്തീന് കേരളം നല്‍കുന്ന പി‍ന്‍തുണയില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഭീകരാക്രമണമാണെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ അപക്വ പ്രതികരണം.

സ്ഫോടനത്തില്‍ ചാരി സര്‍ക്കാരിനെയും യുഡിഎഫിനെയും ആക്രമിക്കാന്‍ ശ്രമിച്ച കേന്ദ്രസഹമന്ത്രിമാരായ രാജിവ് ചന്ദ്രശേഖറും മന്ത്രി വി.മുരളീധരനും മാര്‍ട്ടിന്‍ അറസ്റ്റിലായതോടെ വെട്ടിലായി. ഗോവിന്ദന്‍റെ പ്രസ്താവനയോടെ കുടങ്ങിയ സിപിഎം വിചിത്രമായ പ്രസ്താവനയിറക്കി തടിതപ്പി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കളമശ്ശേരി സ്ഫോടനത്തില്‍ വളരെ ജാഗ്രതയോടെ മുഖ്യന്ത്രി പിണറായി വിജയന്‍ പ്രതികരിച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു എം.വി ഗോവിന്ദന്‍റെ ആലോചനിയില്ലാതെയുള്ള പ്രതികരണം. മാര്‍ട്ടിന്‍ പ്രതിയെന്ന് വ്യക്തമായതോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുർബലപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ തുടർച്ചയെന്ന് സിപിഎം പ്രസ്താവനയിറക്കി.

സ്ഫോടനത്തിന് കാരണം എല്‍ഡിഎഫ് – യുഡിഎഫ് പ്രീണനമാണെന്ന് പ്രതികരിച്ച് ഭീകരാക്രണമെന്ന് സ്ഥാപിക്കാനാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശ്രമിച്ചത്. ഹമാസിനെ പിന്‍തുണയ്ക്കുന്ന കേരള സര്‍ക്കാരാണ് സ്ഫോടനത്തിന് ഉത്തരവാദിത്തമെന്നും ചന്ദ്രശേഖര്‍.

എന്ത് ഉത്തരവാദിത്തമുള്ള മന്ത്രിയെന്ന് ചന്ദ്രശേഖറന്‍റെ പോസ്റ്റ് റീ പോസ്റ്റ് ചെയ്ത് ഹൈബി ഈഡന്‍ എംപി എക്സില്‍ തിരിച്ചടിച്ചു. എന്‍ഐഎയോ കേരള പൊലീസിനെയോ വിശ്വാസമില്ലേ എന്നും ഹൈബിയുടെ ചോദ്യം . കൈസ്തവകൂട്ടായമക്കെതിരെ ഭീകരക്കൂട്ടായ്മ ആരാണ് സൃഷ്ടിക്കുന്നതെന്ന് അന്വേഷിക്കണമെന്നായിരുന്ന വി.മുരളീധരന്‍റെ പ്രതികരണം.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുകുമ്പോള്‍ കേരളത്തില്‍ ഭീകരാക്രമണമെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച വലുതുപക്ഷ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഒടുവില്‍ പുതിയ ന്യായീകരണങ്ങള്‍ക്ക് ശ്രമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക