കോഴിക്കോട്: ക്രമസമാധാന പാലനത്തില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊലീസില്‍ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ മികവില്‍ കേരള പൊലീസ് മുന്നിലാണ്.

എന്നാല്‍ പൊലീസിന്റെ പോരായ്മകളെയാണ് പലപ്പോഴും ഉയര്‍ത്തി കാണിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനിതാ പൊലീസ് സ്റ്റേഷന്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് സ്റ്റേഷനുകളുടെ സ്വഭാവം മാറി. എല്ലാവര്‍ക്കും പൊലീസ് സ്റ്റേഷനെ ആശ്രയിക്കാമെന്ന രീതിയിലേക്കെത്തിയിരിക്കുകയാണ്. ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ പോകുന്ന പോലെ ആര്‍ക്കും സ്റ്റേഷനിലെത്താമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക