പത്തനംതിട്ട: ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി അത്മഹത്യ ഭീഷണി മുഴക്കി വനംവകുപ്പ് ജീവനക്കാരൻ. ഗവിയിലാണ് സംഭവം. വനം വികസന ജീവനക്കാരനും വാച്ചറും ഗൈഡും ആയ വർഗീസ് രാജ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട അനുനയ ശ്രമത്തിനൊടുവിൽ ഇയാളെ താഴെയിറക്കി. ടവറിന് മുകളിൽ കയറി മണിക്കൂറുകളോളമാണ് ഇയാൾ പൊലീസിനെയും വനംവകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയത്.

കെഎഫ്ഡിസി ഉദ്യോഗസ്ഥർ മർദ്ദിച്ചു എന്ന വർഗീസിന്റെ പരാതിയിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാൻ എത്തിയ വർഗീസ് രാജിന് തുടർച്ചയായി കാരണം കാണിക്കൽ നോട്ടീസ് നൽകുന്നുവെന്നും ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നുവെന്നുമാണ് ഇയാൾ പറയുന്നത്. ഈ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം എന്ന ഉറപ്പിലാണ് വർഗീസിനെ രാജ് ടവറിൽ നിന്ന് താഴെ ഇറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക