വയനാട്: പൂജ അവധിയാഘോഷത്തിനായി വിനോദസഞ്ചാരികള്‍ വയനാട്ടിലേക്ക് തിരിച്ചതോടെ താമരശേരി ചുരത്തില്‍ വലിയ ഗതാഗതക്കുരുക്ക്. ഇന്നലെ വൈകുന്നേരം എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ക്രെയിനിന്‍റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്.

മൂന്ന് കിലോമീറ്റര്‍ പിന്നിടാന്‍ പോലും ഒന്നര മണിക്കൂര്‍ വേണ്ടി വന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ ബാഹുല്യം കൂടിയായതോടെ ഗതാഗതം മന്ദഗതിയിലായി. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കുരുക്കഴിക്കുക ശ്രമകരമായി തുടരുകയാണെന്നും യാത്രക്കാര്‍ വെള്ളവും ഭക്ഷണവും കരുതണമെന്നും ചുരം സംരക്ഷണ സമിതി വ്യക്തമാക്കി. ഗതാഗത നീക്കം സുഗമമാക്കുന്നതിനായി പൊലീസും എന്‍ഡിആര്‍എഫും ശ്രമം തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക