കണ്ണൂർ: കുടുംബശ്രീ യോഗം ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്. കണ്ണൂരിലാണ് സംഭവം. ചിറ്റാരിപ്പറമ്പിലെ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്.

വീട് ഭാഗികമായി തകരുകയും ചെയ്തു. വെള്ളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് തകർന്നത്. ഇടിമിന്നലേറ്റ് വീടിന്റെ കോൺക്രീറ്റ് തൂണും ജനൽ ചില്ലും കസേരകളും വയറിങ്ങും ഉൾപ്പെടെ തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക