ഡൽഹി: സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കിത്തുടങ്ങാന്‍ കഴിയും’, ഗുലേറിയ പറഞ്ഞു.

ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന. ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സിന്‍ ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഈ വര്‍ഷമവസാനത്തോടെ എല്ലാവരിലും വാക്‌സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്കും വാക്‌സിന്‍ എത്രയും വേഗം നല്‍കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 35,342 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടിരിക്കുകയാണ്.

4.19 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4.05 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കൊവിഡില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 3.04 കോടി ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക